photo

നെടുമങ്ങാട്: മരംകൊള്ളയിൽ ജൂഡിഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ ചെറിയകൊണ്ണി മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എസ്. ശബരിനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്. ആർ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർമാരായ ജെ. ശോഭനദാസ്, കാച്ചാണി രവി,ബ്ലോക്ക് സെക്രട്ടറിമാരായ കളത്തുകാൽ ഉണ്ണിക്കൃഷ്ണൻ, തോപ്പിൽ ശശിധരൻ, യൂത്ത് കോൺഗ്രസ് അരുവിക്കര മണ്ഡലം പ്രസിഡന്റ് സജിൻ വെള്ളൂർക്കോണം, കാച്ചാണി വാർഡ് മെമ്പർ ജി. സതീഷ് കുമാർ, കളത്തുകാൽ വാർഡ് മെമ്പർ എൽ. ലേഖ, മുൻ മെമ്പർ കൃഷ്ണകുമാർ, പെൻഷനേഴ്സ് കോൺഗ്രസ് അരുവിക്കര നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രവിന്ദ്രൻ നായർ, ബ്ലോക്ക് കമ്മിറ്റി അംഗം കാച്ചാണി ഹരി തുടങ്ങിയവർ സംസാരിച്ചു. കാച്ചാണി വാർഡ് മെമ്പർ ജി. സതീഷ് കുമാർ സ്വാഗതവും ബൂത്ത് പ്രസിഡന്റ് ശ്രീകുമാർ നന്ദിയും പറഞ്ഞു.