vilavoorkal-congress

മലയിൻകീഴ്: വനം കൊള്ളയ്ക്കെതിരെ കോൺഗ്രസ് വിളവൂർക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ. ബൈജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മലയം രാകേഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം പൊറ്റയിൽ മോഹനൻ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി മലയം ശ്രീകണ്ഠൻനായർ, ഘടകകക്ഷി നേതാവ് മലയം ജോണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡി. ജോണി, പ്രിയ, സഞ്ജയ് ജഗൻ, ഷിബു.സി, മുൻ മണ്ഡലം പ്രസിഡന്റുമാരായ ജയകുമാർ, മലയ മധുസൂദനൻനായർ, സേവാദൾ മണ്ഡലം പ്രസിഡന്റ് ഷാനുലാൽ, മണ്ഡലം വൈസ് പ്രസിഡന്റ് വിജയകുമാർ, സെക്രട്ടറി പൊറ്റയിൽ രാധാകൃഷ്ണൻ, അനു, ഹരികുമാർ പൊറ്റയിൽ, പദ്മകുമാർ, വിഴവൂർ സജു, മൂലമൺ ശശിധരൻനായർ. എന്നിവർ സംസാരിച്ചു.