നെടുമങ്ങാട്: മരംകൊള്ള കേസിൽ ജുഡീഷ്യൽ അനേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് കരകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരകുളം വില്ലേജ് ഓഫീസ് പടിക്കൽ സത്യഗ്രഹം നടത്തി. കെ.പി.സി.സി സെക്രട്ടറി പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ പി. സുകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ സി.പി. വേണുഗോപാൽ, കാച്ചാണി രവി, എസ്. രാജേന്ദ്രൻ നായർ, മുസ്ളീം ലീഗ് നെടുമങ്ങാട് മണ്ഡലം സെക്രട്ടറി അസീം, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയും നിയോജക മണ്ഡലം പ്രസിഡന്റുമായ ഫിറോസ്, ആർ.എസ്.പി നേതാവ് സന്തോഷ്, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആർ. സുശീന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജു ചെറുവള്ളി, കാച്ചാണി ശ്രീകണ്ഠൻ, കെ.എസ്.യു താലൂക്ക് വൈസ് പ്രസിഡന്റ് കരകുളം അശ്വിൻ, വിനോദ് ഗോശാലക്കുന്ന്, എൻ. വിജയരാജ്,​ ഫസീല കായ്പാടി, ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു.