വർക്കല: ഇടവ കൃഷിഭവനിൽ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിപ്രകാരം പച്ചക്കറിത്തൈകളുടെ വിതരണോഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്.കുമാർ, വാർഡ് മെമ്പർ ശ്രീദേവി എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ പച്ചക്കറി വിത്തുകളും തൈകളും കൂടാതെ ഒരുകോടി ഫലവൃക്ഷത്തൈകൾ പരിപാടിയുടെ ഭാഗമായി വിവിധയിനം ഫലവൃക്ഷത്തൈകളും ഇടവ കൃഷിഭവനിൽ നിന്ന് ലഭ്യതയ്ക്കനുസരിച്ച് വിതരണം ചെയ്യുമെന്ന് കൃഷി ഓഫീസർ അറിയിച്ചു. ഫോ: 04702663122.