വെള്ളറട: സമ്പൂർണ ഡിജിറ്റൽ സ്കൂളെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ പഠന സൗകര്യമില്ലാത്ത 31 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി. വിതരണോദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എസ്. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അൻസജിതാറസൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിമി, വാർഡ് അംഗം ശശികല,​ എസ്.എം.സി ചെയർമാൻ ജെയിംസ് സോളമൻ, മദർ പി.ടി.എ പ്രസിഡന്റ് സൗമ്യ കെ.എസ്, ഹെഡ്മിസ്ട്രസ് റാണി ശ്രീധർ,​ എസ്.കെ. സനൽ കുമാർ,​ എസ്.കെ. ബിന്ദു,​ ലക്ഷമി എസ്.കുമാർ,​ സുജാറാണി,​ തുടങ്ങിയവർ സംസാരിച്ചു.