നെടുമങ്ങാട്: എ.ഐ.എസ്.എഫ് നേതൃത്വത്തിൽ 'നിറവ് " പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെമ്പായം മേഖലയിലാണ് ഇവ വിതരണം ചെയ്‌തത്. മണ്ഡലം കമ്മറ്റി അംഗം അമൽ ഗോപി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ വെമ്പായം ലോക്കൽ സെക്രട്ടറി അയിരൂപ്പാറ കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി അൽ അമീൻ സ്വാഗതം പറഞ്ഞു. വെമ്പായം ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ബാബുരാജ്, എ.ഐ.എസ്.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി, സി.പി.ഐ നെടുവേലി ബ്രാഞ്ച് സെക്രട്ടറി അനന്തു ഗോപി, അനന്തു എസ്, രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി. എ.ഐ.എസ്.എഫ് നേതൃത്വത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ നെടുമങ്ങാട് സ്വദേശിക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ സമ്മാനിച്ചു. മന്ത്രി ജി.അർ. അനിലിനെ ഫോണിൽ വിളിച്ച് വിദ്യാർത്ഥി ഇക്കാര്യം പറഞ്ഞതിനെ തുടർന്ന് എ.ഐ.എസ്.എഫ് പ്രവർത്തകരോട് മന്ത്രി നിർദ്ദേശിക്കുകയായിരുന്നു. മണ്ഡലം കമ്മിറ്റി വാങ്ങിയ സ്മാർട്ട് ഫോൺ സി.പി.ഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് വിദ്യാർത്ഥിക്ക് കൈമാറി. സി.പി.ഐ മണ്ഡലം സെക്രട്ടറിയറ്റ് അംഗം എസ്. ആർ. വിജയൻ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സതീശൻ, സി.പി.ഐ ലോക്കൽ സെക്രട്ടറിമാരായ ഷാജി അഹമ്മദ്, പി.കെ. രാധാകൃഷ്ണൻ, അബ്ദുള്ളക്കുട്ടി, മുഹമ്മദ് സനീൻ എന്നിവർ പങ്കെടുത്തു.