വർക്കല: വനംകൊള്ളയ്ക്കെതിരെ യു.ഡി.എഫ് വർക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല, വെട്ടൂർ, ഇടവ, ഇലകമൺ എന്നിവിടങ്ങളിൽ പ്രതിഷേധ സമരം നടത്തി. വർക്കല വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം പി.എം. ബഷീർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ അഡ്വ. എസ്. കൃഷ്ണകുമാർ, സജി വേളിക്കാട്, സലിം, രാഗശ്രീ, ഷാജഹാൻ, അശോകൻ എന്നിവർ നേതൃത്വം നൽകി. വർക്കല താലൂക്ക് ഓഫീസിന് മുന്നിൽ യു.ഡി.എഫ് ചെയർമാൻ ബി. ധനപാലൻ ഉദ്ഘാടനം ചെയ്തു. കെ. രഘുനാഥൻ, വി. ജോയ്, കെ. ഷിബു,പ്രദീപ്, ബിന്ദു തിലകൻ, ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി. ഇടവ വില്ലേജ് ഓഫീസിന് മുന്നിൽ അഡ്വ. ബി.ആർ.എം. ഷഫീർ ഉദ്ഘാടനം ചെയ്തു. അൾത്താഫ്, ശ്രീനാഥ് എന്നിവർ നേതൃത്വം നൽകി. ഇലകമൺ വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന സമരം അഡ്വ. ബി. ഷാലി ഉദ്ഘാടനം ചെയ്തു. ബിനോയ് വിശാൽ, ഹാരിസൻ എന്നിവർ നേതൃത്വം നൽകി.
വെട്ടൂർ വില്ലേജ് ഓഫീസിന് മുന്നിൽ അഡ്വ. അസിം ഹുസൈൻ ഉദ്ഘാടനം ചെയ്തു. വെട്ടൂർ പ്രതാപൻ, സുജി, എം.എൻ.റോയ്, ആസാദ്, സുറുമി എന്നിവർ നേതൃത്വം നൽകി.