ddd

തിരുവനന്തപുരം: കൊവിഡ് കാലത്ത് മാനസിക ആരോഗ്യം നിലനിറുത്തുന്നതിനായി വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ജീവനക്കാർ, പൂർവ വിദ്യാർത്ഥികൾ എന്നിവർക്കായി കേരള സർവകലാശാല ടെലി കൗൺസലിംഗ് സൗകര്യമൊരുക്കുന്നു. സൈക്കോളജി വിഭാഗം അസി. പ്രൊഫസർ സുജിത്ത് ബാബുവാണ് കൗൺസലിംഗ് നടത്തുന്നത്. കൗൺസലിംഗ് സൗജന്യമാണ്. സമയം: തിങ്കൾ - വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ 5 വരെ. ഫോൺ: 7306841550.