തിരുവനന്തപുരം: വിവാദ മരം മുറിക്കലിനെക്കുറിച്ച് അന്വേഷിക്കാൻ വനം വകുപ്പ് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥ സംഘത്തിന്റെ റിപ്പോർട്ട് ഇന്ന് മന്ത്രിക്ക് സമർപ്പിക്കും. അഞ്ചു സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിൽ മിക്ക ജില്ലകളിലും കേസ് രജിസ്റ്റർ ചെയ്തതായാണ് വിവരം. നേരത്തെ കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്ന തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലടക്കം മുറിച്ചിട്ട തടികൾ പിടിച്ചെടുത്തു. രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ തടികൾ കണ്ടുകെട്ടി കേസ് രജിസ്റ്റർ ചെയ്യും.
അതേസമയം, മരം മുറിക്കലുമായി ബന്ധപ്പെട്ട് വഴിവിട്ട് ആർക്കും ഒന്നും ചെയ്തുകൊടുത്തിട്ടില്ലെന്ന് മുൻ വനം മന്ത്രിയുടെ അഡീഷണൽ പി.എസ് ജി.ശ്രീകുമാർ വ്യക്തമാക്കി. മുട്ടിൽ മരം മുറിക്കൽ കേസിലെ പ്രതികൾ തന്നെ വിളിച്ചെങ്കിലും യാതൊരു സഹായവും ചെയ്തിട്ടില്ല. ആരോപണമുന്നയിച്ചവർ ഫോൺ സംഭാഷണം പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.