നെടുമങ്ങാട്: മരം കൊള്ള കേസിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കരുപ്പൂര് മണ്ഡലത്തിലെ സത്യഗ്രഹ സമരം കരുപ്പൂര് വില്ലേജ് ഓഫീസിനു മുന്നിൽ നടന്നു. കോൺഗ്രസ് കരുപ്പൂര്മണ്ഡലംകമ്മറ്റി പ്രസിഡന്റ് കരുപ്പൂര് ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ജി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.എസ്. പ്രശാന്ത്, നെട്ടിറച്ചിറ ജയൻ, കരുപ്പൂര് സുരേഷ്, ബിനു പ്രശാന്ത്, രാജേന്ദ്രൻ, ഇരുമരം സജി, വാണ്ട സതീഷ്, നസീർഖാൻ തുടങ്ങിയവർ സംസാരിച്ചു. കരുപ്പൂര് സതീഷ്, തറട്ടയിൽ ചന്ദ്രൻ, ഒ.എസ്. ഷീല, മന്നൂർക്കോണം രാജേഷ്, കണ്ണാറംകോട് സുധൻ, സജാദ്, പ്രതാപൻ റീട്ടു, മന്നൂർക്കോണം താജ്, മൻസൂർ ഖാൻ, റോയ് കാവുംമൂല, അജിൻ തുടങ്ങിയവർ നേതൃത്വം നൽകി.