നെയ്യാറ്റിൻകര: നെയ്യാറ്റിൻകര എക്സൈസിന്റെ നേതൃത്വത്തിൽ രണ്ടിടത്തായി നടത്തിയ വാഹന പരിശോധനയിൽ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായി. അമരവിളഭാഗത്ത് നടത്തിയ പരിശോധനയിൽ കുന്നത്തുകാൽ പൊട്ടഞ്ചിറ തേരിവിള വീട്ടിൽ കിരൺ (22), പനച്ചമൂട് നല്ലിക്കുഴി കുരുവിത്തറ സുമയ്യ മൻസിലിൽ മുഹമ്മദ് സാലി (22) എന്നിവരെ 10 പൊതികളിലായി സൂക്ഷിച്ച 150ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കണ്ണംകുഴി ഭാഗത്ത് നടത്തിയ പരിശോധനയിൽ കുന്നത്തുകാൽ പഞ്ചാകുഴി പനച്ചമൂട് മാർക്കറ്റിന് സമീപം അമലോൽഭവ മാതാ ഭവനിൽ സെലസ്റ്റ്യൻരാജ് (22) പനച്ചമൂട് മാർക്കറ്റിന് സമീപം തൗഫിക് മൻസിലിൽ തസീർ (22) എന്നിവരെ 10 പൊതികളിലായി 100 ഗ്രാം കഞ്ചാവുമായാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ, പ്രിവന്റീവ് ഓഫീസർ ഷാജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ സതീഷ്, നൂജു, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.