chenkal-temple

പാറശാല: ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതിചെയ്യുന്ന മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്നലെ ഭക്തജനങ്ങൾക്ക് ദർശനം അനുവദിച്ചു. ഒരേസമയം 15 പേർക്കാണ് ദർശനം അനുവദിച്ചത്. പുലർച്ചെ 4:30- 11 മണി വരെയും വൈകിട്ട് 4- 8 മണി വരെയുമാണ് ദർശന സമയം. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾ ജീവനക്കാരും പൊലീസും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരന്ദ സരസ്വതി, മേൽശാന്തി കുമാർ മഹേശ്വരം എന്നിവർ അറിയിച്ചു.

ഫോട്ടോ: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തജനങ്ങൾ ക്ഷേത്ര ദർശനം നടത്തുന്നു.