തിരുവനന്തപുരം: സർക്കാരിന്റെ വനംകൊള്ളയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് ആഹ്വാനം ചെയ്‌ത സമരത്തിന്റെ ഭാഗമായി യു.ഡി.എഫ് കടകംപള്ളി മണ്ഡലം കമ്മിറ്റി കോർപ്പറേഷന്റെ വെൺപാലവട്ടം സോണൽ ഒാഫീസിന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി മുൻ പ്രസിഡന്റ് ഡോ.കെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് യു. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ്, ഡി.സി.സി ജനറൽ സെക്രട്ടറി ചെറുവയ്ക്കൽ പത്മകുമാർ, ആർ.എസ്.പി കഴക്കൂട്ടം മണ്ഡലം സെക്രട്ടറി കരിക്കകം സുരേഷ്, ഗോപാലകൃഷ്ണൻ നായർ, എസ്. സത്യരാജ്, ഡി.സി.സി മെമ്പർമാരായ കെ. ജയചന്ദ്രൻ നായർ, കരിക്കകം തുളസി, പ്രീതകുമാർ, കെ. ഷിബു, കരിക്കകം സുരേന്ദ്രൻ, ശിവകുമാർ, കൊച്ചുവേളി രാജേഷ്, സിനുലാൽ, വി. അജിത്, യു.പ്രദീപ്, പ്രതീഷ്, രമേശ്, മഹേന്ദ്രദാസ് തുടങ്ങിയവർ പങ്കെടുത്തു.