നെയ്യാറ്റിൻകര: വനംകൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി നെയ്യാറ്റിൻകര താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ സത്യഗ്രഹം മുൻ യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ് ഉദ്ഘാടനം ചെയ്തു. ആറാലുംമൂട് മണ്ഡലം പ്രസിഡന്റ് എം.സി.സെൽവരാജ്, നെയ്യാറ്റിൻകര നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ അഡ്വ.അശോക് കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മാരായമുട്ടം സുരേഷ്, സുമകുമാരി. വിനോദ് സെൻ, ആർ.ഒ.അരുൺ, ഡി.സി.സി അംഗം ചമ്പയിൽ ശശി, ബ്ലോക്ക് പ്രസിഡന്റ് അവനീന്ദ്രകുമാർ, പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റോയ്, ഐ.എൻ.ടി.യു.സി നേതാക്കളായ അമരവിള സുദേവകുമാർ, പത്താംകല്ല് സുഭാഷ്, ടൗൺ മണ്ഡലം സെക്രട്ടറി സുഗുണൻ, കോൺഗ്രസ് നേതാക്കളായ ബോവാസ്, കവളാകുളം രാജേഷ്, മുരുകൻ, ടൗൺ മണ്ഡലംപ്രസിഡന്റ് അഡ്വ.പി.സി.പ്രതാപ്, അജികുമാർ നന്ദി എന്നിവർ പങ്കെടുത്തു.
caption: വനംകൊള്ളയ്ക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി നടത്തിയ സത്യഗ്രഹം മുൻ യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ് ഉദ്ഘാടനം ചെയ്യുന്നു