തിരുവനന്തപുരം: ചെമ്പഴന്തി എസ്.എൻ.ജി.എച്ച്.എസ്.എസിൽ നടപ്പിലാക്കിയ ഗുരുകാരുണ്യം പദ്ധതി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനായി ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദർശനൻ മുഖ്യപ്രഭാഷണം നടത്തി. മാനേജ്മെന്റ് പ്രതിനിധിയും പത്രാധിപർ കെ. സുകുമാരൻ സ്‌മാരക യൂണിയൻ പ്രസിഡന്റുമായ ഡി. പ്രേംരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ ചെമ്പഴന്തി ശശി, എച്ച്.എം സീന .ഒ.എച്ച് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ജയാബിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രസന്നൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ രണ്ടരലക്ഷം രൂപയുടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു.