തിരുവനന്തപുരം: കെ.എസ്.ടി.എയുടെ 'വീട്ടിലൊരു വിദ്യാലയം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഡിജിറ്റൽ പഠനോപകരണങ്ങളുടെ വിതരണവും മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റൽ ക്ലാസുകളുടെ പോരായ്മകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അദ്ധ്യാപക പരിശീലന പരിപാടികളിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

കെ.എസ്.ടി.എ ജനറൽ സെക്രട്ടറി എൻ.ടി ശിവരാജൻ, പ്രസിഡന്റ് ബി.വേണുഗോപാൽ, ജയദേവൻ, സി.എസ് ശ്രീജ എന്നിവർ പങ്കെടുത്തു.