പാറശാല: പെൻസിൽ ലെഡിൽ 212 മുത്തുകൾ കൊണ്ട് മാലകോർത്ത് ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കാഡ്സിൽ ഇടം നേടിയ വെറ്ററിനറി ഡോക്ടറും പരശുവയ്ക്കൽ നിവാസിയുമായ മനോജിനെ പാറശാല ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി വീട്ടിലെത്തി അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സ്നേഹോപഹാരം പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ കൈമാറി. വൈസ് പ്രസിഡന്റ് ആൽവേഡിസ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺമാരായ എസ്.ആര്യദേവൻ, ജെ.ജോജി, എൽ.വിനുതകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം വൈ.സതീഷ് എന്നിവർ പങ്കെടുത്തു.
caption: പെൻസിൽ ലെഡിൽ 212 മുത്തുകൾ കൊണ്ട് മാലകോർത്ത് ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കാഡ്സിൽ ഇടം നേടിയ വെറ്ററിനറി ഡോക്ടറും പരശുവയ്ക്കൽ നിവാസിയുമായ മനോജിനെ പാറശാല ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി വീട്ടിലെത്തി അനുമോദിച്ചപ്പോൾ.