തിരുവനന്തപുരം: സെന്റർ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ ലിറ്ററസി ചിറയിൻകീഴും ലാ ആൻഡ് ജസ്റ്റിസ് റിസർച്ച് ഫൗണ്ടേഷൻ തിരുവനന്തപുരം ചാപ്റ്ററും സംയുക്തമായി ചേർന്ന് ' നിയമസഭാ സ്പീക്കറുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യവും അധികാരങ്ങളും' എന്ന വിഷയത്തിൽ, നാളെ ദേശീയ വെബിനാർ നടത്തും. സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. വി. ശശി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നാഷണൽ യൂണിവേഴ്സിറ്റി
ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസലർ ഡോ.കെ.സി. സണ്ണി മുഖ്യപ്രഭാഷണം നടത്തും. ബംഗളൂരു യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.വി. സദേഷ്, വിവേകാനന്ദ കോളേജ് ഒഫ് ലാ ബംഗളൂരു, പ്രിൻസിപ്പൽ ഡോ.കെ.ബി. കെംപെഗൗഡ എന്നിവർ സംസാരിക്കും.