മംഗലപുരം: ഐക്യജനാധിപത്യമുന്നണി സംസ്‌ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് യു.ഡി.എഫ് മംഗലപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനം കൊള്ളക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുരുക്കുംപുഴ വില്ലേജ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ.എസ്. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ എസ്. ഹാഷിം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് എ.കെ. ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തി.
മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വസന്തകുമാരി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഖിലേഷ് നെല്ലിമൂട്, ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ചന്ദ് , കോൺഗ്രസ് നേതാക്കളായ എസ്.എ.കെ തങ്ങൾ , മംഗലപുരം മൻസൂർ , ഭരത്കൃഷ്ണ, അഹമ്മദലി, അജിതാ മോഹൻദാസ് , ഉണ്ണികൃഷ്ണൻ , തമ്പി , ബാബു സുശ്രുതൻ , ജൂലിയറ്റ് പോൾ , അപ്പോനി, കെ.എസ്.യു നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മുരുക്കുംപുഴ വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.