തിരുവനന്തപുരം: ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാമി ശാശ്വതികാനന്ദ സമാധി ദിനാചരണം മതാതീത ദിനമായി ആചരിക്കും. ജൂലായ് 1ന്‌ വൈകിട്ട് 4ന് വാവറമ്പലത്ത് നടക്കുന്ന അനുസ്‌മരണ സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ചെയർമാൻ കെ.എസ്. ജ്യോതി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വാവറമ്പലം സുരേന്ദ്രൻ സ്വാഗതം പറയും. ജില്ലാ പഞ്ചായത്ത് അംഗം കെ. വേണുഗോപാലൻ നായർ,​ പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽ, ഡോ.ബി. സീരപാണി, അയിലം ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗം അഭിൻദാസ്, അഡ്വ. പോത്തൻകോട് വിജയൻ, ജില്ലാ സെക്രട്ടറി അഖിലേഷ് എന്നിവർ സംസാരിക്കും. തുടർന്ന് സ്വാമി ശാശ്വതികാനന്ദ അസോസിയേറ്റിന്റെയും ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രത്തിന്റെയും ഓഫീസുകളുടെ ഉദ്ഘടനവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.