
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്നായ അഴ്സനിക്കം ആൽബം കേരളകൗമുദി ജീവനക്കാർക്ക് സൗജന്യമായി നൽകി നെടുമങ്ങാട് വിശ്വ ഹോമിയോസ്. ഡയറക്ടർ ഡോ.വി. വിമൽകുമാർ കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്. വിക്രമന് ഗുളികകൾ കൈമാറി. അഞ്ച് ലക്ഷം പേർക്കാണ് വിശ്വ ഹോമിയോസ് മരുന്നുകൾ സൗജന്യമായി നൽകുന്നത്. ഈ മരുന്ന് കഴിച്ചവരിൽ 80 ശതമാനം പേർക്കും രോഗം വന്നില്ലെന്നും വന്നവർക്ക് ബുദ്ധിമുട്ടുകളില്ലാതെ പെട്ടെന്ന് ഭേദമാകുകയും ചെയ്‌തതായി ഡോ. വിമൽകുമാർ പറഞ്ഞു.