പോത്തൻകോട്: കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ ജനത്തിരക്ക് ഒഴിവാക്കാൻ വാർഡ് തലത്തിൽ വാക്‌സിൻ വിതരണം ചെയ്യുമെന്ന് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് അറിയിച്ചു. കാട്ടായിക്കോണം വാർഡിൽ നാളെ വാക്‌സിനേഷന് ആരംഭമാകും. തുടർന്ന് സ്‌പോട്ട് രജിസ്ട്രേഷൻ അനുവദിക്കുന്ന ദിവസങ്ങളിൽ കഴക്കൂട്ടം, ചന്തവിള, കഠിനംകുളം പഞ്ചായത്ത് വാർഡുകളിലും വാക്‌സിനേഷൻ നടത്തും.