ബാലരാമപുരം: വനം കൊള്ളയ്ക്കെതിരെ യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ ബാലരാമപുരത്ത് നടന്ന ധർണ എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ. അർഷാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വി. മുത്തു കൃഷ്ണൻ, വിൻസെന്റ് ഡി .പോൾ, കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ് എ.എം. സുധീർ, യു.ഡി.എഫ് കൺവീനർ എ. സബാഹ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ ബാലരാമപുരം, മുൻ പഞ്ചായത്തംഗം നന്നംകുഴി രാജൻ, ജി.വി.കെ. നായർ, എം.എം. ഇസ്മായിൽ, കെ.എസ്. അലി, ടി. ഷമീർ തുടങ്ങിയവർ സംസാരിച്ചു.