തിരുവനന്തപുരം: എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനസൗകര്യം ഉറപ്പാക്കി പോത്തൻകോട് ഗവ. യു.പി സ്കൂൾ. പഠനോപകരണങ്ങളില്ലാത്ത 57 വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുടെ നേതൃത്വത്തിൽ മൊബൈൽ ഫോണും ഒരു വർഷത്തെ ഇന്റർനെറ്റ് കണക്ഷനും നൽകിയതോടെയാണ് എല്ലാ വിദ്യാർത്ഥികൾക്കും പഠനസൗകര്യം ഉറപ്പായത്.
സമ്പൂർണ ഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.എസ്. ഷംനാദിൻ അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപകൻ എം. സലാഹുദീൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽ, വൈസ് പ്രസിഡന്റ് പി. അനിതകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. ഷാഹിദാ ബീവി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അനിൽകുമാർ, ഗ്രാമപഞ്ചായത്തംഗം വർണാ ലതീഷ്, എ.ഇ.ഒ എ. സുന്ദർദാസ്, ജി.വി. സതീഷ്, കെ. സുരേഷ് ബാബു, പ്രീതാകുമാരി, ആർ. സന്ധ്യാറാണി തുടങ്ങിയവർ ആശംസയർപ്പിച്ചു.