general

ബാലരാമപുരം: ബാലരാമപുരം ചാമവിള അൻസാർ മൻസിലിൽ അൻസാർ മുഹമ്മദും ഭാര്യ പരുത്തിതോപ്പ് വീട്ടിൽ സഹദാനയും വിവാഹദിനത്തിൽ വിദ്യാർത്ഥിക്ക് സ്മാർട്ട് ഫോൺ നൽകി മാതൃകയായി. കൊവിഡിൽ വിവാഹം ലളിതമായ ചടങ്ങിൽ ഒരുക്കി വിവാഹ ചെലവിലേക്കായി മാറ്റിവെച്ച തുകയിൽ നിന്നാണ് ദമ്പതികൾ ബാലരാമപുരം സർക്കാർ ഹൈസ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി രഹന ഫാത്തിമക്ക് സ്മാർട്ട് ഫോണുൾപ്പെടെ പഠനനോപകരണങ്ങൾ സമ്മാനിച്ചത്. ഓൺലൈൻ പഠനത്തിനും മറ്റും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ബാഗുകളും നോട്ട്ബുക്കുകളും ഡൊമിസിലറി കെയർ സെന്ററിലെ രോഗികൾക്ക് ഉച്ചഭക്ഷണവും നൽകി. ഡി.വൈ.എഫ്.ഐ ബാലരാമപുരം സൗത്ത് മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റും സി.പി.ഐ.എം കരക്കാട്ടുവിള ബ്രാഞ്ചംഗവുമാണ് അൻസാർ മുഹമ്മദ്.