kovalam

കോവളം: വിവാഹം കഴിപ്പിച്ചയച്ച പെൺകുട്ടികൾ കൊല്ലപ്പെടുന്നതും ആത്മഹത്യ ചെയ്യാൻ നിർബന്ധിതരുമാകുന്ന സംഭവങ്ങൾ കൂടി വരികയാണെന്നും ഇത് കേരളത്തിന് അപമാനമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇത്തരം കേസുകളിലെ കുറ്റവാളികളെ പൊതു സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തണം, കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനോടൊപ്പം ഇത്തരം പ്രവണതകൾക്കെതിരെ സാമൂഹ്യമായ ബോധവത്കരണവും നടത്തണമെന്നും അദ്ദേഹം പറഞ്ഞു. തീ കൊളുത്തി മരിച്ച അർച്ചനയുടെ വെങ്ങാനൂരിലെ വീട്ടിലെത്തി മാതാപിതാക്കളെ നേരിൽ കണ്ട് ആശ്വസിപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. വിൻസെന്റ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ജില്ലാ പഞ്ചായത്തംഗം സി.കെ. വത്സലകുമാർ, കെ.പി.സി.സി സെക്രട്ടറി അഡ്വ. ജി. സുബോധൻ, ഡി.സി.സി സെക്രട്ടറി വിൻസെന്റ് ഡി.പോൾ, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അയൂബ് ഖാൻ, ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ശ്രീകുമാർ, മണ്ഡലം പ്രസിഡന്റുമാരായ സുജിത്ത് പനങ്ങോട്, ഉച്ചക്കട സുരേഷ്, സുജി, ജിനുലാൽ, ജയകുമാർ, തുളസിധരൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

ക്യാപ്ഷൻ: അർച്ചനയുടെ വെങ്ങാനൂരിലെ വീട്ടിലെത്തിയ പ്രതിപക്ഷനേതാവ് അർച്ചനയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്നു