വെഞ്ഞാറമൂട്: ഓൺലൈൻ പഠനത്തിന് മൊബൈലില്ലാത്ത 30 കുട്ടികൾക്ക് സ്കൂൾ ലൈബ്രറിയിൽ നിന്നും പുതിയ ഫോണുകൾ നൽകിയ മുതുവിള എസ്.കെ.വി.യു.പി സ്കൂളിന്റെ ഡിജിറ്റൽ സ്കൂൾ പ്രഖ്യാനം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. ആദ്യ മൊബൈൽ വാങ്ങി നൽകി വാർഡ് മെമ്പർ പി.ടി. രാജേഷ് നാടിന്റെ പിന്തുണ അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മലയോര മേഖലയിലെ കുട്ടികൾക്ക് ഇത് ഏറെ ഗുണമാകുമെന്ന് സ്കൂൾ മാനേജർ ആർ.എൽ. റെജി പറഞ്ഞു. ഡിജിറ്റൽ ക്ലാസ്സുകൾ അവസാനിക്കുന്ന മുറയ്ക്ക് മൊബൈലുകൾ കേടുപാടുകളില്ലാതെ തിരികെ നൽകാനും രക്ഷകർത്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പി.ടി.എ പ്രസിഡന്റ് അജയകുമാർ, എച്ച്.എം കെ.എസ്.സുധീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലിസ്സി, ബ്ലോക്ക് പഞ്ചായത്തംഗം വി.എസ്.ആതിര, ഗ്രാമപഞ്ചായത്തംഗം പി.ടി.രാജേഷ്, ദേവരാജൻ പരപ്പിൽ, എ.ഇ.ഒ എ.മിനി, ബി.പി.ഒ ബിച്ചു.കെ.എൽ, ബി.ആർ.സി ട്രെയിനർ ഷാനവാസ്, സ്കൂൾ മാനേജർ ആർ.എൽ.റെജി എന്നിവർ പങ്കെടുത്തു.