prathi

കിളിമാനൂർ: കൊവിഡ് കാല ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എ.ഐ.ടി.യു.സിയുടെ ഇടപെടലുകൾ മാതൃകാപരമാണെന്നും പ്രശംസ അർഹിക്കുന്നുവെന്നും സി.പി.ഐ ദേശീയ കൗൺസിൽ അംഗവും ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാനുമായ അഡ്വ. എൻ. രാജൻ അഭിപ്രായപ്പെട്ടു. എ.ഐ.ടി.യു.സി കിളിമാനൂർ മണ്ഡലം കമ്മിറ്റി ഇലക്ട്രിസിറ്റി ബോർഡ് കിളിമാനൂർ സബ് ഡിവിഷനിലെ തൊഴിലാളികൾക്ക് കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സബ് ഡിവിഷൻ ഓഫീസിലെ എ.ഐ.ടി.യു.സി കിളിമാനൂർ മണ്ഡലം പ്രസിഡന്റ് ബി.എസ്. റജിയുടെ അദ്ധ്യക്ഷതയിൽ മണ്ഡലം സെക്രട്ടറി ടി.എം. ഉദയകുമാർ സ്വാഗതവും സബ് എൻജിനിയർ ഷൈൻ നന്ദിയും പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം. റാഫി, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ധനപാലൻ നായർ, എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റി അംഗം രതി പ്രസാദ്, എ.ഐ.വൈ.എഫ് നേതാക്കളായ എസ്. സുജിത്ത്, ലക്ഷ്മി ഉദയൻ എന്നിവർ പങ്കെടുത്തു.