aituc

വിതുര: ഓൺലൈൻ പഠനസൗകര്യമില്ലാതെ ബുദ്ധിമുട്ടിയ വിദ്യാർത്ഥികൾക്ക് എ.ഐ.ടി.യുസി സ്മാർട്ട്ഫോൺ നൽകി. വിതുര പേപ്പാറ പട്ടൻകുളിച്ചപാറ ആദിവാസി മേഖലയിൽ താമസിക്കുന്ന വിതുര സ്കൂളിലെ വിദ്യാർത്ഥികളായ അപർണയ്ക്കും,അശ്വിനുമാണ് സഹായം എത്തിച്ചത്. നിലവിൽ ഫോൺ ഇല്ലാത്തതുമൂലം വിദ്യാർത്ഥികൾ വനത്തിലൂടെ അഞ്ച് കിലോമീറ്റർ നടന്ന് ബന്ധുവീട്ടിൽ എത്തിയായിരുന്നു പഠനം നടത്തിയിരുന്നത്.വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് മനസിലാക്കിയ സി.പി.ഐ സെക്രട്ടറി ഉരുളുകുന്ന് സന്തോഷ് എ.ഐ.ടി.യു.സി ജില്ലാസെക്രട്ടറി മീനാങ്കൽകുമാറിൻെറ ശ്രദ്ധയിൽപെടുത്തിയതോടെയാണ് എ.ഐ.ടി.യു.സി ബിവറേജസ് കോർപ്പറേഷൻ എംപ്ലോയീസ് അസോസിയേഷൻ ജനറൽസെക്രട്ടറി എസ്. സുന്ദരേശൻ മുൻകൈയെടുത്ത് യൂണിയൻെറ പേരിൽ സ്മാർട്ട്ഫോൺ എത്തിച്ചത്. മീനാങ്കൽകുമാർ ഫോൺ കൈമാറി. സി.പി.ഐ അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, എ.ഐ,ടി.യു.സി മണ്ഡലം പ്രസിഡൻറ് പുറുത്തിപ്പാറ സജീവ്, സി.പി.ഐ വാ‌ഡ് സെക്രട്ടറി ഉരുളുകുന്ന് സന്തോഷ്, വിജയൻ, മണിക്കുട്ടൻ, സന്ധ്യ, സുഭാഷ്, സുധീഷ്, പ്രകാശ് എന്നിവർ പങ്കെടുത്തു.