ആര്യനാട്: ആര്യനാട് പഞ്ചായത്തിലെ പാവപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനായി 10 മൊബൈൽ ഫോണുകൾ ആര്യനാട് സർവീസ് സഹകരണബാങ്ക് സംഭാവന നൽകി. ബാങ്ക് പ്രസിഡന്റ് ശ്രീഹർഷനിൽ നിന്നും ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ ഫോണുകൾ ഏറ്റുവാങ്ങി. സെക്രട്ടറി ബിനു, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ സന്തോഷ്, ആൽബർട്ട്, ജയകുമാർ, സതീശൻ നായർ, സിന്ധു, ശ്രീജയ, ശ്രീകല, ശാന്തിനി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ലിമ എന്നിവർ പങ്കെടുത്തു.