convention

തിരുവനന്തപുരം: സർവകലാശാല നിയമനങ്ങളിലെ അട്ടിമറി തടയുക, മെരിറ്റും സംവരണവും സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി സംഘടിപ്പിക്കുന്ന നിയമന സംരക്ഷണ ഓൺലൈൻ കൺവെൻഷൻ നാളെ നടക്കും. വൈകിട്ട് 4 ന് പ്രൊഫ. എം.എൻ. കാരശേരി ഉദ്ഘാടനം ചെയ്യും. കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ അദ്ധ്യക്ഷനാകും. എം.ഷാജർഖാൻ, അഡ്വ. ജോർജ് പൂന്തോട്ടം, ഡോ. ആസാദ് ,ഡോ. റഷീദ് അഹമ്മദ്, സണ്ണി എം. കപിക്കാട്, ഡോ. ദിനേശൻ കൂവക്കായി, ഡോ. സൗമ്യ മുരുകേശ്, എസ്. അലീന എന്നിവർ പ്രസംഗിക്കും.