കുറ്റിച്ചൽ: മരംമുറിക്കെതിരെ യു.ഡി.എഫ് കുറ്റിച്ചൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ യു.ഡി.എഫ് മണ്ഡലം ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കൺവീനർ എ.എ. അസീസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സി.ആർ. ഉദയകുമാർ, രജികുമാർ, ആർ.എസ്.പി മണ്ഡലം പ്രസിഡന്റ് സജൻ, ഫോർവേർഡ് ബ്ലോക്ക് പ്രസിഡന്റ് ഷിബു, ബ്ലോക്ക് പഞ്ചായത്തംഗം സുനിൽ, ഗ്രാമ പഞ്ചായത്തംഗം വേലായുധൻപിള്ള, ഫസിൽ എന്നിവർ സംസാരിച്ചു.