df

വർക്കല: സി.പി.എം നേതാവും മുൻ ജില്ലാപഞ്ചായത്തംഗവുമായിരുന്ന എസ്. കൃഷ്ണൻകുട്ടിയെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ബി.പി. മുരളി, വി. ജോയി എം.എൽ.എ, എസ്. ഷാജഹാൻ, എസ്. രാജീവ്, കെ.എം. ലാജി തുടങ്ങിയവരും പുഷ്പാർച്ചന നടത്തി. വർക്കല ഇ.എം.എസ് ഭവനിൽ കർഷകസംഘം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണയോഗം
കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.എസ്. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി.എസ്.
രാജീവ് അദ്ധ്യക്ഷനായി. കെ.സി. വിക്രമൻ, വി. ജോയി എം.എൽ.എ, എസ്. രാജീവ്, എസ്. ഷാജഹാൻ, വി. സുനിൽ, കെ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.