medical-sector-labour

തിരുവനന്തപുരം: സംസ്ഥാനത്തെ ആയുർവേദം, ഹോമിയോ, ദന്തൽ, പാരമ്പര്യ ചികിത്സ, സിദ്ധ, യൂനാനി, മർമ്മ വിഭാഗങ്ങൾ, ആശുപത്രിയോടൊപ്പമോ സ്വതന്ത്രമായോ പ്രവർത്തിക്കുന്ന ലബോറട്ടറികൾ, ബ്ലഡ് ബാങ്കുകൾ, കാത്ത് ലാബുകൾ എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിന് മിനിമം വേതന ഉപദേശക സമിതിയുടെ ഉപസമിതി തെളിവെടുപ്പ് ജൂലായ് ആറിന് തിരുവനന്തപുരം ലേബർ കമ്മിഷണറേറ്റിലെ മെയിൻ കോൺഫറൻസ് ഹാളിൽ രാവിലെ 11ന് നടത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള തൊഴിലാളി /തൊഴിലുടമ പ്രതിനിധികൾക്ക് പങ്കെടുക്കാം.