പൂവാർ: തിരുപുറം ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് രോഗികൾക്ക് വാക്സിൻ നൽകി തുടങ്ങി. പഞ്ചായത്തിലെ മുള്ളുവിള വാർഡിൽ നടന്ന വാക്സിൻ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീന ആൽബിൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തിരുപുറം സുരേഷ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനീഷ സന്തോഷ്, സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സുബി.വി.പി, ഹെൽത്ത് ഇൻസ്പെക്ടർ ആർ.സി. സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗിരിജ, ഗോപാലകൃഷ്ണൻ, വസന്ത കൂടാതെ ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, ആർ.ആർ.ടി എന്നിവരും പങ്കെടുത്തു. ഗ്രാമപഞ്ചായത്തും, പരണിയം സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായി തിരുപുറം ഐ.എച്ച്.ഡി.പി ഹാളിൽ വാക്സിൻ വിതരണവും, കാല്‌മുഖം പാരീഷ് ഹാളിൽ ആന്റിജെൻ ടെസ്റ്റും നടന്നതായും അധികൃതർ അറിയിച്ചു.
ഫോട്ടോ: തിരുപുറം ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് രോഗികൾക്ക് വാക്സിൻ നൽകുന്നതിന്ൻ്റെ ഉദ്ഘാടനം പ്രസിഡന്റ് ഷീന ആൽബിൻ നിർവഹിക്കുന്നു. വൈസ് പ്രസിഡന്റ് തിരുപുറം സുരേഷ് സമീപം