കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയ തിരുവനന്തപുരം സ്വദേശി അൻസീറിന്റെ കുടുംബത്തിന് മമ്മൂട്ടിയുടെ ആരാധകരുടെ കൂട്ടായ്മ സ്വരൂപിച്ച രണ്ടര ലക്ഷം രൂപ കൈമാറി. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായിരുന്ന അൻസീറിന്റെ ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിനാണ് സംഘടന സ്വരൂപിച്ച രണ്ട് ലക്ഷത്തി അൻപത്തി അയ്യായിരത്തി മുന്നൂറ്റി പതിനെട്ട് രൂപയുടെ ചെക്ക് സംസ്ഥാന പ്രസിഡന്റ് അരുൺ, രക്ഷാധികാരികളായ ഭാസ്കരൻ, അശോകൻ, ജില്ലാ പ്രസിഡന്റ് അനൂബ്, സെക്രട്ടറി റഫീഖ്, കമ്മിറ്റി അംഗങ്ങളായ രാജേഷ്, സുജിൻ, മാഹിൻ എന്നിവർ ചേർന്ന് കൈമാറി. ഫാൻസ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും ചേർന്നാണ് ഈ തുക സ്വരൂപിച്ചത്.