vijai

രജനികാന്തിനു ശേഷം തമിഴിൽ ഏറ്റവും താരമൂല്യമുള്ള നടനായി വളർന്ന വിജയ് പുതിയ ചിത്രമായ ബീസ്‌റ്റിനു വാങ്ങുന്ന പ്രതിഫലം 100 കോടി എന്ന് റിപ്പോർട്ട്. പ്രതിഫലത്തിന്റെ കാര്യത്തിൽ രജനികാന്താണ് മുൻപ് വിജയ്‌ക്ക് മുന്നിൽ ഉണ്ടായിരുന്നത്. ദർബാർ എന്ന ചിത്രത്തിന് 90 കോടി രൂപയാണ് രജനികാന്ത് വാങ്ങിയത്. എന്നാൽ ഇപ്പോൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന തമിഴ് താരങ്ങളിൽ രജനിയെ മറികടന്ന് വിജയ് മുന്നിൽ എത്തിയിരിക്കുകയാണ്. ആസ്‌തിയിലും വിജയ് മുന്നിലാണ്. 100 മുതൽ 120 കോടി വരെയാണ് വിജയ്‌യുടെ വാർഷിക വരുമാനമായി കണക്കാക്കുന്നത്. പരസ്യ ചിത്രങ്ങളിലൂടെ 10കോടി രൂപയാണ് വരുമാനം. നിരവധി ആഡംബര വാഹനങ്ങളും കൈവശമുണ്ട് താരത്തിന്. 6 കോടി രൂപയുടെ റോൾഡ് റോയ്‌സ് ഗോസ്റ്റ്, 1.30 കോടിയുടെ ഓഡി എ 8, 75 ലക്ഷം രൂപയുടെ ബി.എം.ഡബ്ളിയു സീരിസ് 50, 90 ലക്ഷം രൂപയുടെ ബി.എം.ഡബ്ളിയു എക്സ് 6, 35 ലക്ഷത്തിന്റെ മിനി കൂപ്പർ എന്നീ വാഹനങ്ങൾ വിജയ്‌ക്ക് സ്വന്തമായുണ്ട്.

തമിഴ്‌നാട്ടിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും നിരവധി ആരാധകരുണ്ട് താരത്തിന്.