നെയ്യാറ്റിൻകര: എൻ.എസ്.എസ് ബഡ്ജറ്റ് സമ്മേളനത്തിൽ നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രതിനിധിസഭാംഗങ്ങൾ ഓൺലൈനായി പങ്കെടുത്തു. സമ്മേളനത്തിന് മുന്നോടിയായി യൂണിയന്റെ നേതൃത്വത്തിൽ സമുദായാചാര്യൻ മന്നത്ത് പദ്മനാഭന്റെ ഛായാ ചിത്രത്തിൽ എൻ.എസ്.എസ് നായക സഭാംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കോട്ടുകാൽ കൃഷ്ണകുമാർ ദീപം തെളിയിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ, സെക്രട്ടറി ബി.എസ്. പ്രദീപ് കുമാർ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ ജെ.ജി. ജയമോഹൻ, പ്രതിനിധി സഭാംഗങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന ബഡ്ജറ്റ് യോഗത്തിൽ പ്രതിനിധി സഭാംഗങ്ങളായ ഡി. വേണുഗോപാൽ, കെ. രാജശേഖരൻ നായർ, അയിര സുരേന്ദ്രൻ, വി. നാരായണൻ കുട്ടി, ഡോ. വിഷ്ണു എന്നിവർ പങ്കെടുത്തു.
ക്യാപ്ഷൻ: എൻ.എസ്.എസ് ബഡ്ജറ്റ് സമ്മേളനത്തിന് മുന്നോടിയായി സമുദായാചാര്യൻ മന്നത്ത് പദ്മനാഭന്റെ ഛായ ചിത്രത്തിൽ എൻ.എസ്.എസ് നായക സഭാംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കോട്ടുകാൽ കൃഷ്ണകുമാർ ദീപം തെളിയിക്കുന്നു