നെയ്യാറ്റിൻകര: കൊവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ വിഭാഗം നടപ്പിലാക്കിയ പ്രതിരോധക്കിറ്റ് ചലഞ്ചിലേക്ക് നിംസ് മെഡിസിറ്റി പ്രതിരോധ സാമഗ്രികൾ നല്കി. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ നിംസ് എം.ഡി ഡോ. ഫൈസൽ ഖാനിൽ നിന്ന് ഏറ്റുവാങ്ങി. നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് സൂപ്പർ വൈസർ ശശികുമാർ, നിംസ് ജനറൽ മാനേജർ ഡോ. സജു, പർച്ചേസ് മാനേജർ ജെ. മീര, നഗരസഭ ജെ.എച്ച്.ഐമാരായ അശ്വതി, സിന്ധു തുടങ്ങിയവർ പങ്കെടുത്തു.