vanam

നെയ്യാറ്റിൻകര: വനം കൊള്ളയ്ക്കെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊല്ലയിൽ വില്ലേജ് ഓഫീസിന് മുൻപിൽ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പ്രവർത്തകർ ധർണ നടത്തി. ജില്ലാ സെക്രട്ടറി അമരവിള സതി കുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കൊറ്റാമം വിനോദ്, ബ്ലോക്ക്‌ പ്രസിഡന്റ്‌ കൊല്ലിയോട് സത്യനേശൻ, ഗ്രാമപഞ്ചായത്ത് അംഗം കൊല്ലയിൽ രാജൻ, ബ്ലോക്ക്‌ സെക്രട്ടറി പി. മോഹൻ കുമാർ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ബാലശ്രീകണ്ഠൻ, എൻ.എസ്. പ്രിയ, ജയകുമാർ, ഷൈജു, പ്രശാന്ത്, ശിവകുമാർ, ബേബി സരോജം, വിജിത്ര സജിൻ, സജിത്ത്, ജോൺ ഷാജി തുടങ്ങിയവർ പങ്കെടുത്തു.