ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ടൗൺ യു.പി.എസ് സമ്പൂർണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനവും സ്മാർട്ട് ഫോൺ വിതരണവും ഒ.എസ്. അംബിക എം.എൽ.എ നിവഹിച്ചു. ഓൺലൈൻ പഠന സൗകര്യമില്ലാത്ത 75 കുട്ടികൾക്ക് അദ്ധ്യാപകരും നാട്ടുകാരും വാങ്ങി നൽകിയ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം വി. രാധാകൃഷ്ണൻ, മുനിസിപ്പൽ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ, വാർഡ് കൗൺസിലർ ബിനു ജി.എസ്, ആറ്റിങ്ങൽ എ.ഇ.ഒ വിജയകുമാരൻ നമ്പൂതിരി, ആറ്റിങ്ങൽ ബി.പി.സി പി. സജി, പി.ടി.എ പ്രസിഡന്റ എം. ഇയാസ്, പി.ടി.എ പ്രസിഡന്റ് ആശാ ബൈജു എന്നിവർ സംസാരിച്ചു.
|
|