തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്ത് പീഡനം അനുഭവിച്ചവരെയും ജയിലിൽ കിടന്നവരെയും സ്വാതന്ത്ര്യ സമര സേനാനികളായി പ്രഖ്യാപിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപന സമിതി സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. നീലലോഹിതദാസ്,​ ആറ്റിങ്ങൽ സുഗുണൻ,​ ചാരുപാറ രവി,​ സുകേശൻ നായർ,​ വേണുഗോപാൽ,​ ജി. ബാലകൃഷ്ണപിള്ള,​ ധനുവച്ചപുരം സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.