cogress

പാറശാല: പെൻസിൽ ലെഡിൽ നിർമ്മിച്ച 212 മുത്തുകൾ കൊണ്ട് മാല കോർത്ത് വിസ്മയം തീർത്തതിലൂടെ ഗിന്നസ് ലോക റെക്കാഡിൽ ഇടം നേടിയ പരശുവയ്ക്കൽ സ്വദേശിയും വെറ്ററിനറി ഡോക്ടറുമായ എം. മനോജിനെ കോൺഗ്രസ് പ്രവർത്തകർ വീട്ടിലിലെത്തി ആദരിച്ചു. മുൻ എം.എൽ.എ എ.ടി. ജോർജ്, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, കോൺഗ്രസ് പാറശാല ബ്ലോക്ക് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, ഡി.സി.സി സെക്രട്ടറിമാരായ ബാബുകുട്ടൻ, കൊറ്റാമം വിനോദ്, മണ്ഡലം പ്രസിഡന്റുമാരായ സുനിൽ കുമാർ, പവതിയാൻവിള സുരേന്ദ്രൻ, പഞ്ചായത്തംഗം എസ്.എസ്. ലെൽവിൻ ജോയ്, ജില്ലാ കോൺഗ്രസ് കമ്മിറ്റിയംഗം അഡ്വ. ജോൺ, ക്രിസ്തുദാസ്, പെരുവിള രവി, ഷാലിൻ രാജ്, കൃഷ്ണകുമാർ, ഷാബു, ഷിജി, ഗോപകുമാർ എന്നിവർ പങ്കെടുത്തു.

ഫോട്ടോ: പെൻസിൽ ലെഡിൽ നിർമ്മിച്ച 212 മുത്തുകൾ കൊണ്ട് മാല കോർത്ത് വിസ്മയം തീർത്തതിലൂടെ ഗിന്നസ് ലോക റെക്കാഡിൽ ഇടം നേടിയ പരശുവയ്ക്കൽ സ്വദേശിയും വെറ്ററിനറി ഡോക്ടറുമായ എം. മനോജിനെ കോൺഗ്രസ് പ്രവർത്തകർ വീട്ടിലിലെത്തി ആദരിക്കുന്നു