തിരുവനന്തപുരം: കാറ്ററിംഗ്,​ അനുബന്ധ മേഖലകളിലെ പ്രശ്‌നങ്ങളിൽ പരിഹാരമാവശ്യപ്പെട്ട് കോൺഫെഡറേഷൻ ഒഫ് ഓൾ കേരള കാറ്റേ‌ഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൾ റഹിം,​ വർക്കിംഗ് സെക്രട്ടറി സനൽകുമാർ ഊട്ടുപുര,​ ജില്ലാ പ്രസിഡന്റ് യേശുദാസൻ,​ വി.വി. വിനോദ്,​ പി.കെ. സാബു,​ പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി. വിഷയങ്ങളുന്നയിച്ച് മുഖ്യമന്ത്രി,​ ധനകാര്യ മന്ത്രി എന്നിവർ‌ക്ക് നിവേദനവും നൽകി.