തിരുവനന്തപുരം: പി.ടി.പി നഗറിൽ നിന്ന് ഒബ്‌സർവേറ്ററി ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്ന 700 എം.എം പ്രിമോ പൈപ്പിലെ ചോർച്ച പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണിക്കായി ഇന്ന് രാവിലെ 9 മുതൽ പമ്പിംഗ് നിറുത്തിവയ്ക്കുന്നതിനാൽ വഴുതക്കാട്, തൈക്കാട്, വലിയശാല, മേട്ടുകട, തമ്പാനൂർ, പാളയം, ഒബ്‌സർവേറ്ററി ലൈൻ, പി.എം.ജി എന്നിവിടങ്ങളിലും വെള്ളയമ്പലം, ശാസ്തമംഗലം, മംഗലം ലൈൻ, പൈപ്പിന്മൂട്, കൊച്ചാർ റോഡ്, ജവഹർ നഗർ, നന്തൻകോട്, ദേവസ്വംബോർഡ്, ക്ലിഫ് ഹൗസ്, ബെയ്ൻസ് കോമ്പൗണ്ട് എന്നിടങ്ങളിലും രാവിലെ 9 മുതൽ ജലവിതരണം മുടങ്ങും. താഴ്ന്ന പ്രദേശങ്ങളിൽ വൈകിട്ട് 7ഓടെയും ഉയർന്ന പ്രദേശങ്ങളിൽ രാത്രി 10ഓടെയും ജലവിതരണം പൂർവ സ്ഥിതിയിലാകുമെന്ന് വാട്ടർ അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.