കുഴിത്തുറ: കൊല്ലങ്കോട്ടിന് സമീപം ബൈക്കിലെത്തിയ മോഷ്ടാക്കൾ യുവതിയുടെ 10 പവന്റെ മാല പൊട്ടിച്ചു. വെള്ളമുള്ള സുനാമി കോളനി സ്വദേശി മേരി ഉഷയുടെ (32) മാലയാണ് കവർന്നത്. ഇന്നലെ രാവിലെ ആറിനാണ് സംഭവം. മേരി ഉഷ രാവിലെ വീട്ടിൽ നിന്ന് സുനാമി പാലത്തിലേക്ക് നടന്നുപോകുമ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ മാല പൊട്ടിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലങ്കോട് പൊലീസ് കേസെടുത്തു.