lottery

തിരുവനന്തപുരം: ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി)​ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. സർക്കാരിന് പ്രതിവർഷം കോടിക്കണക്കിന് രൂപയുടെ വരുമാനം നൽകുന്ന ലോട്ടറി മേഖലയെ സംരക്ഷിക്കണമെന്നും കൊവിഡ് മൂലം ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്ക് അനുവദിച്ച 1,​000 രൂപ അടിയന്തരമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്റ് അയിര എസ്. സലിംരാജ് അദ്ധ്യക്ഷനായി. നേതാക്കളായ കൈരളി റാഫി,​ അമ്പലത്തറ മുരളീധരൻനായർ,​ ആനത്താനം രാധാകൃഷ്ണൻ,​ എം.എസ്. യൂസഫ്,​ പ്രീത കുമാർ,​ യു. പ്രകാശ്,​ വിജയൻ,​ ബിനുകുമാർ തുടങ്ങിയവർ സംസാരിച്ചു.