തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന മാദ്ധ്യമ പ്രവർത്തകനും ഹിന്ദു ദിനപത്രത്തിൻെറ ബ്യൂറോ ചീഫുമായ അനിൽ രാധാകൃഷ്ണന് ബന്ധുക്കളും സുഹൃത്തുക്കളും കണ്ണീരോടെ വിടചൊല്ലി. കുറവൻകോണം സതി ഭവനിലും പ്രസ് ക്ളബിലും പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സ്പീക്കർ എം.ബി. രാജേഷ്, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, എം.വി. ഗോവിന്ദൻ, ജി.ആർ. അനിൽ, ആന്റണി രാജു, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ടി. സിദ്ദിഖ് എം.എൽ.എ, ജ്യോതികുമാർ ചാമക്കാല, മുൻമന്ത്രിമാരായ എം. വിജയകുമാർ, പന്തളം സുധാകരൻ, വി.എസ്. ശിവകുമാർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. തൈയ്ക്കാട് ശാന്തി കവാടത്തിൽ മൃതദേഹം സംസ്കരിച്ചു.