കാട്ടാക്കട: ഉഴമലയ്‌ക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകർ ഓൺലൈൻ പഠനത്തിന് 45 വിദ്യാർത്ഥികൾക്ക് സ്‌മാർട്ട് മൊബൈൽ ഫോൺ വാങ്ങി നൽകി. ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത സ്‌മാർട്ട് ഫോൺ വിതരണോദ്ഘാടനം നിർവഹിച്ചു. സമ്പൂർണ സ്‌കൂൾ ഡിജിറ്റൽ പദ്ധതി സ്‌കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ ഉദ്ഘാടനം ചെയ്‌തു. പി ടി എ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എസ്.വി. രതീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് അംഗം ജയരാജ്, സ്‌കൂൾ പ്രിൻസിപ്പൽ ബി. സുരേന്ദ്രനാഥ്,
ഹെഡ്മിസ്ട്രസ് ജി. ലില്ലി, ഡെപ്യൂട്ടി വി.എസ്. ശ്രീലാൽ, സ്റ്റാഫ്‌ സെക്രട്ടറി ടി. അനിൽകുമാർ എന്നിവർ സംസാരിച്ചു.