covid

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1,291 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,392 പേർ രോഗമുക്തരായി. 9.9 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11,036 പേർ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1,192 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 10 പേർ ആരോഗ്യപ്രവർത്തകരാണ്. പുതുതായി 1,512 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 4,002 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി.